ഷാര്‍ജ: ഇന്‍ഡിവുഡ് ടീം സംഘടിപ്പിച്ച ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍ യു.എ.ഇ. ചാപ്റ്ററിന്റെ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ഇന്റീരിയര്‍, ആര്‍ക്കിടെക്ചര്‍ രംഗത്തെ മികച്ച സംഭാവനകള്‍ വിലയിരുത്തിയാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഈ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് പുതുതലമുറ ഹോം തിയറ്ററുകളെ കുറിച്ച് ചര്‍ച്ചയും നടന്നു.