ഷാര്‍ജ: അടുക്കളയിലെ ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. അബുശഗാറയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ വെളുപ്പിന് മൂന്നുമണിയോടെയാണ് അപകടം.
 
അടുക്കളയ്ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഹാളിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഷാര്‍ജ സിവില്‍ ഡിഫന്‍സ് ആസ്ഥാനത്തുനിന്നും സംനാന്‍, അല്‍ മിന സ്റ്റേഷനുകളില്‍നിന്നും അഗ്നിശമന യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
 
പരിക്കേറ്റവരെ സംഘം ആസ്​പത്രിയിലെത്തിച്ചു. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റ് വിദഗ്ധ പരിശോധനയ്ക്കായി പോലീസിലെ ഫൊറന്‍സിക് വിഭാഗത്തിന് കൈമാറി.