അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആദ്യ പത്തില്‍ മൂന്നു മലയാളികളുള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് പത്തു ലക്ഷം ദിര്‍ഹം വീതം സമ്മാനംലഭിച്ചു.
 
2017-ലെ 184 സീരീസ് നറുക്കെടുപ്പിലാണ് ഇന്ത്യന്‍ ഭാഗ്യശാലികളുടെ എണ്ണം കൂടിയത്. അഭയകുമാര്‍ വെണ്ണാറത്തില്‍ കൃഷ്ണന്‍, സുന്ദരന്‍ നാലാം കണ്ടത്തില്‍, ഷറഫുദ്ദീന്‍ തറക്കവീട്ടില്‍ സൈനുദ്ദീന്‍ എന്നിവരാണ് സമ്മാനംലഭിച്ച മലയാളികള്‍. ഫിലിപ്പീന്‍സ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ആദ്യ പത്തില്‍ ഇന്ത്യക്കാര്‍ക്കൊപ്പം ഭാഗ്യശാലികളായവര്‍.
 
നവംബര്‍ അഞ്ചിനാണ് അടുത്ത നറുക്കെടുപ്പ് നടക്കുക.