ദുബായ്: എക്‌സ്‌പോയുടെ ഭാഗമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുംബമായി എത്തുന്നവര്‍ക്ക് പ്രത്യേക ഇമിഗ്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. എക്‌സ്‌പോ 2020 കഥാപാത്രങ്ങളായ ലത്തീഫയും റാഷിദും നിറയുന്ന വര്‍ണ്ണാഭമായ പശ്ചാത്തലമാണ് സകുടുംബമെത്തുന്ന യാത്രികര്‍ക്കായി ഇമിഗ്രേഷനില്‍ ഒരുക്കിയിരിക്കുന്നതെന്ന് ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്സ് അറിയിച്ചു. യാത്രികരായ കുട്ടികള്‍ കൗണ്ടറിന് മുമ്പില്‍ നില്‍ക്കുന്ന ചിത്രയും ട്വീറ്റ് ചെയ്തിട്ടുണ്ട്.