ദുബായ്: യാത്രാ വിലക്ക് തുടരുന്ന രാജ്യങ്ങളിലുള്ള സില്‍വര്‍ വിസക്കാര്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഇതോടെ ഇന്ത്യയടക്കമുള്ള യാത്രാ വിലക്കുളള രാജ്യങ്ങളിലെ 5 വര്‍ഷ വിസയുള്ളവര്‍ക്ക് യുഎഇയിലേക്ക് തിരിച്ചെത്താന്‍ കഴിയും. യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ചാര്‍ട്ടര്‍ വിമാനങ്ങളിലൂടെ മാത്രമേ യുഎഇയിലെത്താന്‍ കഴിയുള്ളൂ. നേരത്തേ ഗോള്‍ഡന്‍ വിസക്കാര്‍ക്ക് യുഎഇ പ്രവേശന അനുമതി നല്‍കിയിരുന്നു. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് യാത്രാ നിയന്ത്രണങ്ങളുള്ള രാജ്യത്തു നിന്ന് നേരിട്ടെത്തുന്നവര്‍ 10 ദിവസം നിര്‍ബന്ധമായും ട്രാക്കിങ്ങ് ഉപകരണം ധരിച്ചിരിക്കണം.