ദുബായ്: രണ്ട് പുതിയ സംരംഭങ്ങളാണ് അന്താരാഷ്ട്ര വനിതാദിനത്തില്‍ ഭീമ ജ്വല്ലേഴ്‌സ് അവതരിപ്പിച്ചത്. നിത്യോപയോഗപ്രദവും ന്യായവിലയിലുമുള്ള 'വൗ' എന്ന സ്വര്‍ണാഭരണശേഖരം ഭീമ ജ്വല്ലേഴ്‌സ് ദുബായില്‍ പുറത്തിറക്കി. ഇതിനോടൊപ്പം വനിതാദിനത്തോടനുബന്ധിച്ച് 'ഭീമ സൂപ്പര്‍ വുമണ്‍' പ്രചാരണപദ്ധതിക്കും ഭീമ തുടക്കം കുറിച്ചു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് സ്വര്‍ണാഭരണങ്ങളും സൂപ്പര്‍ വുമണും പരിചയപ്പെടുത്തിയത്.

വുമണ്‍ ഓഫീസ് വെയര്‍ അഥവാ 'വൗ' എന്ന ശ്രേണിയിലുള്ള സ്വര്‍ണാഭരണങ്ങളാണ് ഭീമ ജ്വല്ലേഴ്‌സ് പുതുതായി അവതരിപ്പിച്ചത്. പതിനെട്ട്, ഇരുപത്തിരണ്ട് കാരറ്റുകളിലെ ആകര്‍ഷകമായ ഭാരംകുറഞ്ഞ സ്വര്‍ണാഭരണങ്ങളുടെ ശേഖരത്തില്‍ ഡെയിലി വെയര്‍, ഓഫീസ് വെയര്‍, ഈവനിങ് വെയര്‍ എന്നിങ്ങനെ വ്യത്യസ്തമായ വിഭാഗത്തിലെ ആഭരണങ്ങളുണ്ട്. ഭീമയുടെ യു.എ.ഇ.യിലെ സ്റ്റോറുകളില്‍ 'വൗ' കളക്ഷന്‍സ് ലഭ്യമാകുമെന്ന് ഭീമ ജ്വല്ലേഴ്‌സ് ഡയറക്ടര്‍ ബാലചന്ദ്ര കിരണ്‍ പറഞ്ഞു.

ലോക്കറ്റുകളും വളകളും 'വൗ' ശേഖരത്തിന്റെ ഭാഗമായി ഭീമ അവതരിപ്പിക്കുന്നുണ്ട്. നാനൂറ്് ദിര്‍ഹം മുതലാണ് വിലയെന്ന് ഭീമ ഡയറക്ടര്‍ യു. നാഗരാജ റാവു പറഞ്ഞു.

ഭീമ ജ്വല്ലേഴ്‌സ് ക്ലബ്ബ് എഫ് എമ്മുമായി ചേര്‍ന്ന് നടത്തുന്ന 'സൂപ്പര്‍ വുമണ്‍' എന്ന പരിപാടിയാണ് രണ്ടാമത്തെ സംരംഭം. യു.എ.ഇ.യില്‍നിന്ന് കഴിവും മികവുമുള്ള അമ്മയെയും കുട്ടിയേയും കണ്ടെത്തുന്ന മത്സരമാണ് ഇത്. വിജയിക്കുന്ന അമ്മയ്ക്കും കുട്ടിക്കും ഭീമയുടെ പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കും. അമ്മമാര്‍ക്കും അവരുടെ ആറ്് മുതല്‍ 12 വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓഡിഷനില്‍ പങ്കെടുക്കാം. വെള്ളിയാഴ്ച ദുബായ് മജസ്റ്റിക്ക് ഹോട്ടലില്‍ ആദ്യ ഓഡിഷന്‍ നടക്കും. വരുന്ന ആഴ്ചകളില്‍ ഷാര്‍ജയിലും ഉമ്മല്‍ഖുവൈനിലും ഓഡിഷന്‍ നടക്കും.

ദുബായ് സിലിക്കണ്‍ ഒയാസിസിലെ ജെംസ് വെല്ലിങ്ടണ്‍ അക്കാദമിയിലാണ് സൂപ്പര്‍വുമണ്‍ മത്സരത്തിന്റെ ഫൈനല്‍ നടക്കുന്നത്. ഏപ്രില്‍ 27-നാണ് ഫൈനല്‍. ഓഡിഷനില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കുട്ടിയോടൊപ്പമുള്ള ഒരു മിനിറ്റില്‍ കുറയാത്ത വീഡിയോ 058 5943996 എന്ന നമ്പറിലേക്ക് അയയ്ക്കണം.