ദുബായ്: വര്‍ണങ്ങളുടെയും വരയുടെയും ലോകം ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു സുവര്‍ണാവസരം. അന്താരാഷ്ട്ര വാട്ടര്‍കളര്‍ മേള ഈ മാസം 22 മുതല്‍ 25 വരെ ദുബായില്‍ നടക്കും.

50 രാജ്യങ്ങളില്‍നിന്നുള്ള അറന്നൂറിലധികം കലാകാരന്മാരാണ് മേളയില്‍ പങ്കെടുക്കുന്നത്. മേളയോടനുബന്ധിച്ച് മാര്‍ച്ച് ഒന്ന് വരെ നീളുന്ന ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ വാട്ടര്‍കളര്‍ സൊസൈറ്റിയും ദുബായിലെ കാര്‍ട്ടൂണ്‍ ആര്‍ട്ട്ഗാലറിയും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്. വിഖ്യാത ചിത്രകാരനായ അല്‍വാരോ ക്യാസ്റ്റാഗ്നേട് മേളയിലെത്തും.

22-ന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ലൈവ് പ്രദര്‍ശനത്തോടെയാണ് മേള തുടങ്ങുന്നത്. വൈകീട്ട് അഞ്ചുമണിക്ക് കാര്‍ട്ടൂണ്‍ ആര്‍ട്ട് ഗാലറിയില്‍ ഉദ്ഘാടനം നടക്കും.

അമിത് കപൂര്‍, അഗസ് ബുട്ടീറ്റാണ്ടോ, ജെന്‍സണ്‍ ചോ, ജി.എന്‍. മധു, അതനുര്‍ ഡോഗന്‍ തുടങ്ങി നിരവധി പ്രമുഖര്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമാകും.