ദുബായ്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ എക്‌സ്‌ക്ലുസീവ് ബ്രാന്‍ഡഡ് ജ്വല്ലറി ഷോ ആയ ആര്‍ട്ടിസ്ട്രി പ്രദര്‍ശനത്തിന് തുടക്കമായി. ഡിസംബര്‍ ഏഴുമുതല്‍ 16 വരെ ബര്‍ദുബായ് മീനാ ബസാറിലെ വിപുലീകരിച്ച ഷോറൂമിലാണ് പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്.

ആര്‍ട്ടിസ്ട്രി എന്നപേരിലുള്ള ഈ ബ്രാന്‍ഡഡ് ജ്വല്ലറി ഷോ ഉപഭോക്താക്കള്‍ക്ക് 20 രാജ്യങ്ങളില്‍ നിന്നുള്ള അത്യപൂര്‍വവും അമൂല്യവുമായ ആഭരണശേഖരം ഒരുമിച്ചുകാണാനുള്ള അവസരമാണ് ഒരുക്കുന്നത്. മലബാര്‍ ഗോള്‍ഡിലെ വിദഗ്ധരുടെ കരവിരുതില്‍ രൂപകല്‍പ്പനചെയ്ത ആഭരണങ്ങളും പ്രദര്‍ശനത്തിലുണ്ട്. മൈന്‍, എറ, പ്രഷ്യ, എത്ത്‌നിക്‌സ്, സ്റ്റാര്‍ലെറ്റ്, ഡിവൈന്‍, എഗോ ബേ, സോളിറ്റയര്‍ വണ്‍ എന്നീ ബ്രാന്‍ഡുകളിലെ ആഭരണേശ്രേണികളാണ് ഷോയില്‍ അണിനിരക്കുന്നത്. 24, 22, 18 കാരറ്റുകളിലുള്ള 300 കിലോ ഗ്രാമിലധികംവരുന്ന സ്വര്‍ണാഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിരിക്കുന്നു.

അമൂല്യരത്‌നങ്ങളിലും വജ്രങ്ങളിലും നിര്‍മിച്ച മുഗള്‍ സംസ്‌കാരകാലത്തെ കലാസൃഷ്ടികളുടെയും ശേഖരത്തിന്റെ സാന്നിധ്യമാണ് 'ആര്‍ട്ടിസട്രി' പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. യു.എ.ഇ.യിലെ ആഭരണപ്രേമികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട പ്രദര്‍ശനമാണ് ആര്‍ട്ടിസ്ട്രിയെന്ന് മലബാര്‍ ഗോള്‍ഡ് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. വിവാഹവേളകളിലും നിത്യജീവിതത്തിലും ഉപയോഗിക്കാവുന്ന സ്വര്‍ണത്തിലും വജ്രത്തിലും അമൂല്യ രത്‌നങ്ങളിലും തീര്‍ത്ത ആഭരണങ്ങളുടെ ബൃഹത്തായശേഖരം ഉപഭോക്താക്കള്‍ക്ക് ഒരുമിച്ച് കാണാനുള്ള അപൂര്‍വ അവസരമാണ് പ്രദര്‍ശനം നല്‍കുന്നതെന്നും ഷംലാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു. 3000 ദിര്‍ഹമിലധികംവരുന്ന വജ്രാഭരണങ്ങളുടെയും അമൂല്യ രത്‌നങ്ങളുടെയും അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി ആഭരണങ്ങളുടെയും പര്‍ച്ചേസിനുമൊപ്പം ഒരു ഗ്രാം സ്വര്‍ണനാണയം സൗജന്യമായിരിക്കും.