ദുബായ്: യു.എ.ഇ. ദേശീയദിന ആഘോഷത്തിന് ദുബായ് കെ.എം.സി.സി. സംഘടിപ്പിക്കുന്ന ഒരുമാസത്തെ ആഘോഷങ്ങളുടെ ഭാഗമായി കലാസാഹിത്യ വിജ്ഞാന മത്സരമായ സര്‍ഗോത്സവം ഈ മാസം 10, 24 തീയതികളില്‍ നടക്കും.

സാഹിത്യരചനാ മത്സരങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, ക്വിസ്, ഡിബേറ്റ് എന്നിവ അല്‍ ബറാഹ കെ.എം.സി.സി. അസ്ഥാനത്തും സ്റ്റേജ് മത്സരങ്ങള്‍ ഖര്‍ഹൂദ് എന്‍.ഐ. മോഡല്‍ സ്‌കൂളിലും നടക്കും. ചെയര്‍മാന്‍ അഷ്‌റഫ് കൊടുങ്ങല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സബ് കമ്മിറ്റി യോഗത്തില്‍ സുബൈര്‍ വെള്ളിയോട്, മൂസ കോയമ്പ്രം, സമീര്‍ വേങ്ങാട്, മുഹമ്മദലി ജൗഹര്‍, ഷമീം ചെറിയമുണ്ടം, റഈസ് ഇരിങ്ങല്‍ കോട്ടയ്ക്കല്‍, സുബൈര്‍ അക്കിനാരി, മുനീര്‍ ചെര്‍ക്കളം, സുഫൈദ് ഇരിങ്ങണ്ണൂര്‍, സുഹൂദ് ഹാഷിം, സി.എം. റിയാസ്, പി.കെ. റഫീഖ് എന്നിവര്‍ സംസാരിച്ചു. മൊയ്തു മക്കിയാട് സ്വാഗതവും ടി.എം.എ. സിദ്ദീഖ് നന്ദിയും പറഞ്ഞു.