ദുബായ്: ദുബായിലെത്തുന്ന സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമായ 'അറ്റ് ദി ടോപ് ബുര്‍ജ്ഖലീഫ' കൂടുതല്‍ ആകര്‍ഷണങ്ങളും സംവിധാനങ്ങളുമായി മുഖം മിനുക്കി.
 
പുതിയ ലോബിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മേഘങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുകയാണെന്നു തോന്നും. ഇവിടെ നിന്നാല്‍ 828 മീറ്റര്‍ നീളമുള്ള ഒറിജിനല്‍ ബുര്‍ജ്ഖലീഫയുടെ പ്രകാശം പരത്തുന്ന നാലുമീറ്റര്‍ നീളമുള്ള പുതിയ കുഞ്ഞന്‍ മാതൃക തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം.
 
ചലിക്കുന്ന ചിത്രങ്ങളുള്ള ഒരു ചുമരാണ് പുതുതായി കൂട്ടിച്ചേര്‍ത്തിരിക്കുന്ന മറ്റൊരു ആകര്‍ഷണം. ഓരോ വ്യക്തിയുടെയും ചലനം രേഖപ്പെടുത്തി പ്രദര്‍ശിപ്പിക്കുന്ന ചുമര്‍ കുഞ്ഞുങ്ങള്‍ക്ക് കൗതുകക്കാഴ്ചയാകും.
 
മുന്പുണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടി സ്ഥലംകൂടിയെടുത്താണ് അറ്റ് ദി ടോപ് ബുര്‍ജ്ഖലീഫക്കു പുതിയ മുഖമൊരുക്കിയിരിക്കുന്നത്.
 
ആധുനിക സാങ്കേതികതയും കലയും സമ്മേളിക്കുന്ന നിരവധി കാഴ്ചകളുമായാണ് ബുര്‍ജ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.