ദുബായ്: ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡന്‍ ദീവാലി സമ്മാനപദ്ധതിയുമായി ജോയ് ആലുക്കാസ്. നിശ്ചിതതുകയുടെ ആഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കെല്ലാം ഗോള്‍ഡന്‍ ദീവാലി ആനുകൂല്യങ്ങളുടെ ഭാഗമായി സൗജന്യമായി സ്വര്‍ണ നാണയങ്ങള്‍ സ്വന്തമാക്കാനാവും.
 
കൂടാതെ 10 ശതമാനം തുക മുന്‍കൂറായി നല്‍കി ഒക്ടോബര്‍ 17 വരെ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ സൗകര്യം നേടാനും അവസരമുണ്ടാകും. കുറഞ്ഞ പണിക്കൂലിയും ഉപഭോക്താക്കള്‍ക്ക് ഇക്കാലയളവില്‍ ലഭിക്കും.

ലിമിറ്റഡ് എഡിഷന്‍ ഫെസ്റ്റിവെല്‍ ആഭരണ ശേഖരവും ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. ആന്റിക്ക് ഗോള്‍ഡ്, ടെമ്പിള്‍ ജ്വല്ലറി, രന്‍ഗീന്‍ ആഭരണ ശേഖരവും ഇതില്‍ ഉള്‍പ്പെടും. ഗോള്‍ഡന്‍ ദീവാലി ഓഫര്‍ യു.കെ, യു.എസ്.എ, ജി.സി.സി, ഇന്ത്യ, ഏഷ്യ തുടങ്ങിയ മേഖലകളിലെല്ലാമായുള്ള 130 ഷോറൂമുകളിലും ഒക്ടോബര്‍ 21 വരെ ലഭ്യമാണ്.

ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാനുള്ള അവസരമായാണ് ദീപാവലിയെ കാണുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.