ദുബായ്: ശനിയാഴ്ച നടന്ന പ്രത്യേക നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തില്‍ ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) സമാഹരിച്ചത് 2.48 കോടി ദിര്‍ഹം.
 
കൂടുതല്‍ പണം വാരിയ നമ്പര്‍ R-111 ആണ്. 26 ലക്ഷം ദിര്‍ഹത്തിനാണ് ഇത് ലേലം വിളിച്ചെടുത്തത്. പ്രത്യേക നമ്പര്‍ പ്ലേറ്റുകളോടുള്ള താത്പര്യം വെളിവാക്കുന്നതാണ് ലേലത്തിന് ലഭിച്ച മികച്ച പ്രതികരണമെന്ന് ആര്‍.ടി.എ. ലൈസന്‍സിങ് ഏജന്‍സി സി.ഇ. അഹമ്മദ് ബെഹ്‌റൂസിയന്‍ പറഞ്ഞു.
 
10 ലക്ഷം ദിര്‍ഹം ലഭിച്ച F-999 എന്ന നമ്പര്‍ പ്ലേറ്റും 800,000 ദിര്‍ഹം ലഭിച്ച M -7777 എന്ന നമ്പര്‍ പ്ലേറ്റുമാണ് ലേലത്തുകയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.