ദുബായ്: ദുബായ് കെ.എം.സി.സി. മൈ ഫ്യൂച്ചര്‍ വിങും മൊബൈല്‍ഫോണ്‍ രംഗത്തെ പ്രമുഖ ഇന്‍സ്റ്റിറ്റിയൂട്ട് നെറ്റ് വര്‍ക്കായ ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്കയുമായി സഹകരിച്ച്‌നടത്തുന്ന സൗജന്യ മൊബൈല്‍ഫോണ്‍ പരിശീലന ക്ലാസിന് രജിസ്റ്റര്‍ ചെയ്തവര്‍ക്കായി അഭിരുചി ടെസ്റ്റ് നടത്തി.
 
ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ടി. റിസ്വാന്‍, ട്രെയിനര്‍മാരായ അനീസ്. കെ.,യാസിര്‍. പി. എന്നിവര്‍ നേതൃത്വം നല്‍കി പഠനപരിപാടിയില്‍ ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, റഫീക്ക്. എ. (ഡയറക്റ്റര്‍ സ്​പാനിഷ് ബിസിനസ് ഗ്രൂപ്പ്), ഡേവിഡ് ഗോള്‍ക്കര്‍ (എം.ഡി. സ്​പാനിഷ് ബിസിനസ് ഗ്രൂപ്പ്),മൈ ഫ്യൂച്ചര്‍ വിങ് ചെയര്‍മാന്‍ സാജിദ് അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.