ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യമൊരുങ്ങുന്നു. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരു വിമാനത്താവളത്തില്‍ സജ്ജമാകുന്നത്.
 
'എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലറ്റ്' എന്ന പുതിയസംരംഭം യാത്രയുടെ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ യാത്രികരെ സഹായിക്കും.
 
യാത്രക്കാരുടെ വ്യക്തിവിവരങ്ങള്‍, എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു നടപ്പിലാക്കുന്ന സ്മാര്‍ട്ട് പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.