ദുബായ്: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് എ 380 ഒരെണ്ണം കൂടി സ്വന്തമാക്കിയിരിക്കുകയാണ് യു.എ.ഇ.യിലെ ഇത്തിഹാദ് വിമാനക്കമ്പനി. ഇതോടെ ഇത്തിഹാദിന്റെ എയര്‍ബസ് എ 380 വിമാനങ്ങളുടെ എണ്ണം പത്തായി.

മൂന്നു മുറികളുള്ള ആഢംബര സ്യൂട്ടാണ് ഇത്തിഹാദിന്റെ എയര്‍ബസ് എ 380 വിമാനങ്ങളുടെ പ്രത്യേകത. കിടപ്പുമുറിയും കുളിമുറിയും ഉള്‍പ്പെട്ടതാണ് ഈ സ്യൂട്ടുകള്‍. ആഡംബര സ്യൂട്ടിന് പുറമെ ഒന്‍പത് അപ്പാര്‍ട്ട്‌മെന്റുകളും 70 ബിസിനസ് സ്റ്റുഡിയോകളും 415 ഇക്കോണമി സീറ്റുകളുമായാണ് പുതിയ സൂപ്പര്‍ജംബോ വിമാനം പറക്കാനൊരുങ്ങുന്നത്.
 
സ്വകാര്യത സൂക്ഷിക്കാനും യാത്രാസമയം ഫലപ്രദമായി ഉപയോഗിക്കാനും യാത്രക്കാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയാണ് അപ്പാര്‍ട്ട്‌മെന്റുകളും, സ്റ്റുഡിയോകളും സജ്ജമാക്കിയിരിക്കുന്നത്. യു.എ.ഇ.യില്‍നിന്ന് പാരിസിലേക്ക് ജൂലായ് മുതല്‍ പുതിയ വിമാനം പറന്നു തുടങ്ങും.