ദുബായ്: ലോകം മുഴുവന്‍ ദുബായിലേക്ക് ഉറ്റുനോക്കുന്ന ഷോപ്പിങ് മാമാങ്കത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്‍ (ഡി.എസ്.എഫ്.) ഡിസംബര്‍ 26-നു തുടങ്ങും. 12 മണിക്കൂര്‍ നീളുന്ന പ്രത്യേക ഡി.എസ്.എഫ്. വില്‍പ്പന മേളയോടെയാണ് ഇക്കുറി ഷോപ്പിങ് ഉത്സവം കൊടിയേറുന്നത്.
 
പ്രമുഖ മാളുകളിലെല്ലാം ആദ്യദിനം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 മണിവരെ വില്‍പ്പന മേളയുടെ ഭാഗമായി വന്‍ വിലക്കുറവ് ലഭിക്കും. 2018 ജനുവരി 27-നാണ് ഡി.എസ്.എഫ്. അവസാനിക്കുന്നത് .

ദുബായ് ടൂറിസം വകുപ്പ് ട്വിറ്ററിലൂടെയാണ് മേളയുടെ തീയതി പ്രഖ്യാപിച്ചത്. ഷോപ്പിങ് കൂടാതെ നിരവധി സാംസ്‌കാരിക പരിപാടികള്‍, വിനോദപരിപാടികള്‍, വമ്പന്‍ സമ്മാന്‍ പദ്ധതികള്‍, കരിമരുന്നു പ്രയോഗം തുടങ്ങിയവയും ഡി.എസ്.എഫിന്റെ ഭാഗമായി നടക്കും. പ്രധാന വേദിയായ ഗ്ലോബല്‍ വില്ലേജിനൊപ്പം ജെ.ബി. ആര്‍., സിറ്റിവാക്ക്, ദുബായ് ക്രീക്ക് എന്നിവിടങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും.