യുദ്ധരംഗങ്ങളില്‍ മുതല്‍ നിത്യജീവിതത്തില്‍ വരെ സ്വയംനിയന്ത്രിത ഉപകരണങ്ങള്‍ ഏതൊക്കെ വിധത്തിലാണ് സ്വാധീനം ചെലുത്തുക എന്നതാണ് പ്രദര്‍ശനത്തിലെത്തുന്നവരെ ആശ്ചര്യത്തിലാഴ്ത്തുന്ന കാഴ്ചയാവുന്നത്.
ആകാശക്കാഴ്ചകള്‍ സമ്മാനിക്കുന്ന ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, യന്ത്രത്തോക്കുകള്‍ പിടിപ്പിച്ച കൂറ്റന്‍ വാഹനങ്ങള്‍, വിമാനാപകടങ്ങളിലെ ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സീ എക്‌സ്‌പ്ലോറര്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം ഇതിലുള്‍പ്പെടും.
സാങ്കേതികരംഗത്തെ കണ്ടെത്തലുകള്‍ പ്രതിരോധ രംഗങ്ങളിലുണ്ടാക്കിയ ചലനത്തിന്റെ വ്യാപ്തിയാണ് ഇതിലെല്ലാം വ്യക്തമാക്കുന്നത്. യു.എ.ഇ.യിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ കണ്ടെത്തലുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വയര്‍ലെസ് ഇലക്ട്രിക് ചാര്‍ജറുകളുടെ കണ്ടെത്തലുകളുമായി എത്തിയവരും ഇതിലുള്‍പ്പെടും. ബില്യണുകളുടെ ഇടപാടുകളാണ് മൂന്നുദിവസത്തെ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള നൂറോളം പ്രദര്‍ശകരാണ് ഉമെക്‌സിലുള്ളത്.
മിലിട്ടറിക്ക് ശക്തിപകരാന്‍ എം 40
അബുദാബി: മിലിട്ടറിസേനയ്ക്ക് ശക്തിപകരുന്ന മിറാഷ് 40 (എം. 40) എന്ന മിസൈല്‍ ഉമെക്‌സില്‍ പ്രദര്‍ശിപ്പിച്ചു. പ്രതിരോധരംഗങ്ങളിലെ ഏറ്റവും ശക്തമായ ആയുധമായാണ് എം 40 എന്ന മിസൈല്‍ കണക്കാക്കപ്പെടുന്നത്. 700 കിലോ ഭാരമുള്ള ഈ ഉപകരണം വ്യോമപ്രതിരോധരംഗങ്ങളിലെ വെല്ലുവിളികള്‍ നേരിടാന്‍ സഹായകരമായതാണ്.
സെന്‍സറുകളുടെ സഹായത്താല്‍ ശത്രുപക്ഷത്തിന്റെ നീക്കങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തക്ക ശേഷിയുള്ളതാണിത്. 291 ദശലക്ഷം ദിര്‍ഹത്തിന്റെ ഉടമ്പടികളാണ് പ്രതിരോധരംഗങ്ങളിലെ ഉപകരണങ്ങള്‍ക്കായി യു.എ.ഇ. സായുധസേന വിവിധ കമ്പനികളുമായി ഒപ്പുവെച്ചിട്ടുള്ളത്.