ഫുജൈറ: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന പ്രഥമ ഫുജൈറ റണ്ണിനായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ (എന്‍.ബി.എഫ്.)യുമായി കൈകോര്‍ക്കുന്നു.

യു.എ.ഇ.യിലെ പുതുതലമുറയുടെ ആരോഗ്യത്തിന്റെയും ഫിറ്റ്‌നസിന്റെയും പ്രാധാന്യം വിളിച്ചോതുന്ന പരിപാടിയുമായുള്ള സഹകരണം ഇതുപോലുള്ള ഉദ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ സൂചനയാണെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി രക്ഷാധികാരിയായുള്ള ഓട്ടത്തില്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം ഫുജൈറയുടെ മനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി എന്‍.ബി.എഫ്. സി.ഇ.ഒ. വിന്‍സെന്റ് കുക്ക് അറിയിച്ചു. പങ്കെടുക്കുന്നവര്‍ക്ക് nbf.fujairahrun.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.