ദുബായ്: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആദ്യ സംഘം യു.എ.ഇയിലെത്തി. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പലായനം ചെയ്തവരാണ് യു.എ.ഇയിലെത്തിയത്. ആദ്യസംഘത്തില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണുള്ളത്. അയ്യായിരം പേര്‍ക്ക് താതാകാലിക അഭയം നല്‍കുമെന്ന് യു.എ.ഇ. നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും സമാധാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം രാജ്യം ഒരുക്കുമെന്ന് അഫ്ഗാനില്‍ നിന്നെത്തിയവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ട് യു.എ.ഇ. മുന്‍ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.