അബുദാബി: നടനും നര്‍ത്തകനുമായ വിനീതിന്റെ വിസ്മയച്ചുവടുകളുമായി കല അബുദാബിയുടെ വാര്‍ഷികാഘോഷ പരിപാടി 'കലാഞ്ജലി' ശ്രദ്ധേയമായി.
 
ഇന്ത്യ സോഷ്യല്‍ സെന്ററിലെ പ്രധാനവേദിയില്‍ രണ്ട് മണിക്കൂറോളമാണ് വിനീതും സംഘവും നൃത്താവതരണം നടത്തിയത്. മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും ക്ലാസിക് സിനിമാഗാനങ്ങളാണ് അവതരിപ്പിച്ചത്.
 
കൊച്ചിയിലെ തേജോമയി നൃത്തസംഘത്തില്‍നിന്നുള്ള ബോണി മാത്യു, സരുണ്‍, ദീപക്, കാവ്യാമാധവ്, അനീഷ, അഞ്ജന എന്നിവരായിരുന്നു മറ്റ് നര്‍ത്തകര്‍.

കലാഞ്ജലിയുടെ ഉദ്ഘാടനം എവിറ്റിസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്​പിറ്റല്‍ ഡയറക്ടര്‍മാരായ ജ്യോതി പാലാട്ടും ശാന്തി പ്രമോദും ദീപം കൊളുത്തി നിര്‍വഹിച്ചു.
 
കല അബുദാബി പ്രസിഡന്റ് അമര്‍ സിങ് വലപ്പാട് വിനീതിന് മെമന്റോ സമ്മാനിച്ചു. ഐ.എസ്.സി. ജനറല്‍ സെക്രട്ടറി എം.എ. സലാം പൊന്നാടയണിയിച്ചു.
 
ഇന്ത്യ സോഷ്യല്‍ സെന്റര്‍ ആക്ടിങ് പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍, മലയാളി സമാജം പ്രസിഡന്റ് വക്കം ജയലാല്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി. പദ്മനാഭന്‍, ജെമിനി ഗ്രൂപ്പ് എം.ഡി. ഗണേഷ് ബാബു, കല അബുദാബി ജനറല്‍ സെക്രട്ടറി മെഹബൂബ് അലി, ട്രഷറര്‍ പ്രശാന്ത്, വനിതാവിഭാഗം കണ്‍വീനര്‍ സുരേഖ സുരേഷ് എന്നിവര്‍ സംസാരിച്ചു. ബിജു കിഴക്കനേല പരിപാടികള്‍ നിയന്ത്രിച്ചു.