അബുദാബി: 08-11-2019 വെള്ളിയാഴ്ച അബുദാബിയില്‍ വെച്ച് ഫ്രണ്ട്സ് ഓഫ്  കേരള ശാസ്ത്ര സാഹിത്യ പരിഷത്തും , ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും സംയുക്തമായി ''മെഡികോണ്‍- 2019'' സംഘടിപ്പിക്കുന്നു.

ഡോ. എസ് എസ് ലാല്‍, ഡോ. ഷിംന അസീസ്, ഡോ. അഗസ്റ്റസ് മോറിസ്, പ്രൊ .കെ ടി കുഞ്ഞിക്കണ്ണന്‍,ഡോക്ടര്‍ ഹനീഷ് ബാബു,ഡോ. നിഷാദ് കൈപ്പള്ളി എന്നിങ്ങനെ ആരോഗ്യ, സാമൂഹ്യ, ശാസ്ത്രമേഖലകളിലെ അതി പ്രഗദ്ഭരായവരുടെ വിഷയാവതരണങ്ങള്‍, തുടര്‍ന്ന് പാനല്‍ ചര്‍ച്ചയും നടത്തും  ഡോ. സജിത്ത് ആണ് മോഡറേറ്റര്‍ .പ്രവേശനം സൗജന്യമാണ്.

 കൂടുതല്‍ വിവരങ്ങള്‍ക്ക് 050 649 2045 / 055 669 3372 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .