അബുദാബി: ബീച്ചിനോട് ചേര്‍ന്ന് ജെറ്റ്‌സ്‌കികള്‍ ഉപയോഗിച്ചാല്‍ 2000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി. ബീച്ചുകളോട് 200 മീറ്റര്‍ അകലം പാലിച്ച് മാത്രമേ ജെറ്റ്‌സ്‌കികള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.

ആദ്യ നിയമലംഘനത്തിന് 500 ദിര്‍ഹമാണ് പിഴ. രണ്ടും മൂന്നും തവണ ആവര്‍ത്തിച്ചാല്‍ യഥാക്രമം 1000, 2000 ദിര്‍ഹം വീതം പിഴ ചുമത്തും. മൂന്നാം തവണയും നിയമലംഘനം ആവര്‍ത്തിച്ചാല്‍ ജെറ്റ്‌സ്‌കി ഒരുമാസത്തേക്ക് കണ്ടുകെട്ടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.