അബുദാബി: വിശുദ്ധമാസത്തില്‍ റംസാന് മധുരമായി യു.എ.ഇ. പതിവുപോലെ വിവിധ രാജ്യങ്ങളിലേക്ക് ഈന്തപ്പഴം കയറ്റിഅയച്ചു. 26 രാജ്യങ്ങളിലേക്കായി യു.എ.ഇ. നല്‍കിയത് 395 ടണ്‍ ഈന്തപ്പഴമാണ്.
റംസാനിലെ ദാനധര്‍മങ്ങളുടെ ഭാഗമായി യു.എ.ഇ. ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈന്തപ്പഴം കയറ്റിയയച്ചത്. ഓരോ രാജ്യത്തും യു.എ.ഇ. എംബസിയുടെ സഹകരണത്തിലാണ് ഇവ വിതരണം ചെയ്തത്. നോമ്പുതുറയുടെ പ്രധാന വിഭവമായ ഈന്തപ്പഴം അതത് രാജ്യങ്ങളിലെ കഷ്ടതയനുഭവിക്കുന്ന മുസ്ലിം സമൂഹത്തിനായി ലഭ്യമാക്കും. പ്രാദേശിക സന്നദ്ധസംഘടനകള്‍, ആശുപത്രികള്‍, പള്ളികള്‍, സ്കൂളുകള്‍, ഇസ്ലാമിക് സെന്ററുകള്‍ എന്നിവ വഴിയാണ് വിതരണം.
ബഹ്റൈന്‍ (20 ടണ്‍), ഈജിപ്ത് (15), മൊറോക്കോ (15), ലെബനന് (30), യെമെന്‍ (30), സൊമാലിയ (24), അയര്‍ലന്‍ഡ് (6), പോര്‍ച്ചുഗല്‍ (2), സ്പെയിന് (9), ജര്‍മനി (15), ജപ്പാന് (15), ബംഗ്ലാദേശ് (15), കസാഖ്സ്താന് (40), പാകിസ്താന് (20), മലേഷ്യ (15) എന്നീ രാജ്യങ്ങളിലേക്കാണ് ഈന്തപ്പഴം കയറ്റിയയച്ചത്.