ദുബായ്: സെക്കന്റുകള്‍ക്ക് ആയുസിന്റെ വിലയുണ്ടെന്നു കഴിഞ്ഞകുറെ മണിക്കൂറുകള്‍ക്കിടയില്‍ മനസിലാക്കിയിരിക്കണം. കാരണം വെറും സെക്കന്റുകള്‍ കൊണ്ട് രക്ഷപ്പെട്ടത് 300 -ഓളം മനുഷ്യ ജീവനുകളാണ്.  തീ പിടിച്ച് റെണ്‍വേയില്‍ കത്തിയമര്‍ന്ന തിരുവനന്തപുരം-ദുബായ് വിമാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നത് 90 സെക്കന്റിലെന്ന് റിപ്പോര്‍ട്ടുകള്‍.

  യാത്രക്കാരും ജീവനക്കാരുമടക്കം 300 പേരാണ് 90 സെക്കന്റുകൊണ്ട് മരണത്തില്‍ നിന്നും ജീവിതത്തിലെക്ക് ഓടിക്കയറിയത്. രക്ഷാപ്രവര്‍ത്തനത്തിടെ പരിക്കേറ്റ ഒരാള്‍ മരിച്ചെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ 

 

 

  അടിയന്തിര ലാന്റിങ്ങിന് പൈലറ്റ് നിര്‍ദ്ദേശം നല്‍കിയതോടെ യാത്രക്കാരോട് ജീവനക്കാര്‍ എമര്‍ജെന്‍സി വാതിലിലൂടെ പുറത്ത് കടക്കാന്‍ ആവശ്യപ്പെട്ടു. പിന്‍ഭാഗത്ത് പുകയും തീയുമായി റെണ്‍വേയില്‍ ഇറങ്ങിയ വിമാനത്തിന്റെ എല്ലാ എമര്‍ജെസി വാതിലും തുറന്നിടുന്നു. യാത്രക്കാരും ജീവനക്കാരും അടങ്ങുന്ന മുന്നൂറ് പേര്‍ എമര്‍ജെന്‍സി വാതില്‍ വഴി പുറത്തേക്കോടുന്നു.

'ഓടിയകലുന്ന യാത്രക്കാരെയും പിന്നില്‍ കത്തിയമരുന്ന വിമാനവും ഈ ദൃശ്യങ്ങള്‍ കണ്ട് വിശ്വസിക്കാനാകാതെ ലോകവും. ഇതിനിടെയാണ് 90 സെക്കന്റുകൊണ്ട് സംഭവിച്ച അത്ഭുതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.   

ബുധനാഴ്ച ഉച്ചക്ക്  പ്രാദേശിക സമയം 12.50 ന് ( ഇന്ത്യന്‍ സമയം 2.20) ആയിരുന്നു അപകടം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനങ്ങള്‍ക്ക് മാത്രമായുള്ള ടെര്‍മിനല്‍ മൂന്നിലെ റണ്‍വെയിലേക്ക് ഇറങ്ങാനുള്ള ശ്രമത്തിനിടയില്‍ വിമാനത്തിന്റെ ടയറുകളിലൊന്ന് പൊട്ടുകയായിരുന്നു.