കൊച്ചി: പാസ്‌പോര്‍ട്ടുമായി സംബന്ധിച്ച സംശയനിവാരണങ്ങള്‍ക്കായി മാതൃഭൂമി ഓണ്‍ലൈന്‍ വായനാക്കാര്‍ക്ക് അവസരം നല്‍കുന്നു.

പരിഷ്‌കരിച്ച പാസ്‌പോര്‍ട്ട് നിയമങ്ങളെ കുറിച്ചും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള മറ്റെല്ലാ സംശയങ്ങള്‍ക്കും കൊച്ചി റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രനാണ് വായനക്കാരോട് തത്സമയം സംവദിക്കുന്നത്. 

ചൊവ്വാഴ്ച രാവിലെ 11.30 ന് മാതൃഭൂമി ഫേസ്ബുക്ക് പേജിലുടെയാണ്  അദ്ദേഹം സംശയനിവാരണം നടത്തുക.