ഷാര്‍ജ: തൊഴില്‍തേടി കടല്‍ കടക്കുന്നവരുടെയെല്ലാം സ്വപ്നമാണ് നാട്ടിലൊരു വീട്. സ്വപ്ന സാക്ഷാത്കാരത്തിന് ഇതാ മാതൃഭൂമി ഡോട്ട് കോം വീണ്ടും അവസരമൊരുക്കുന്നു. മാതൃഭൂമി ഡോട്ട് കോം ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്പോ സീസണ്‍ മൂന്നിലൂടെ നാട്ടിലൊരു വീടെന്ന പ്രവാസികളുടെ സ്വപ്നം പൂവണിയിക്കാം. നവംബര്‍ 26, 27 തീയതികളില്‍ ഷാര്‍ജ എക്‌സ്പോ സെന്ററിലാണ് കേരള പ്രോപ്പര്‍ട്ടി എക്‌സ്പോ. ഷാര്‍ജ രാജകുടുംബാംഗമായ ശൈഖ് സുല്‍ത്താന്‍ അബ്ദുള്ള സലീം സുല്‍ത്താന്‍ അല്‍ഖാസിമി എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും

ക്രെഡായി (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ) യുടെ സഹകരണത്തോടെ ഒരുക്കുന്ന പ്രോപ്പര്‍ട്ടി എക്‌സ്പോയില്‍ കേരളത്തിന്റെ വിവിധ വിഭാഗങ്ങളില്‍നിന്ന് 60-ലേറെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. മുന്‍വര്‍ഷങ്ങളില്‍ വന്‍വിജയകരമായി നടത്തിയിരുന്ന പരിപാടി പ്രവാസി മലയാളികള്‍ക്കും ബില്‍ഡര്‍മാര്‍ക്കും ഒരുപോലെ പ്രയോജനകരമായിരുന്നു. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിനാളുകളാണ് വേദി സന്ദര്‍ശിച്ചത്.

ഷാര്‍ജ എക്‌സ്പോ സെന്ററിലെ ഹാള്‍ നമ്പര്‍ അഞ്ചിലാണ് കേരള പ്രോപ്പര്‍ട്ടി എക്‌സ്പോ. കോവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബില്‍ഡര്‍മാര്‍ പങ്കെടുക്കും.

നിര്‍മാണം പൂര്‍ത്തിയായതും നിര്‍മിച്ചുകൊണ്ടിരുക്കുന്നതുമായ ഫ്‌ളാറ്റുകള്‍ക്കും വില്ലകള്‍ക്കും പുറമേ സര്‍വീസ് അപ്പാര്‍ട്ട്മെന്റ്, ഷോപ്പിങ് സെന്റര്‍, ഇന്റീരിയര്‍ ഡെക്കറേഷന്‍ തുടങ്ങിയവയുടെ സ്റ്റാളുകളും എക്‌സ്പോയില്‍ ഉണ്ടായിരിക്കും. ഇതുകൂടാതെ പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ ഏറ്റവും മികച്ച വിവിധ പദ്ധതികളെക്കുറിച്ച് വിശദമായി മനസ്സിലാക്കാനുമാവും. ഇഷ്ടപ്പെട്ട പ്രോപ്പര്‍ട്ടി ഷാര്‍ജയില്‍ വെച്ചുതന്നെ ബുക്ക് ചെയ്യാം. ബാങ്കിങ്, ഫിനാന്‍സ് മേഖലയില്‍ നിന്നുള്ള ബ്രാന്‍ഡുകളും പ്രോപ്പര്‍ട്ടി എക്‌സ്പോയില്‍ ഉണ്ടാകും. അതിനാല്‍ ഭവനവായ്പകളെക്കുറിച്ചും മനസ്സിലാക്കാം.

ബില്‍ഡര്‍ക്ക് നാട്ടില്‍ പ്രോപ്പര്‍ട്ടി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ നേരില്‍ കാണാനും ബിസിനസ് നടത്താനുമുള്ള അപൂര്‍വാവസരമാണ് കേരള പ്രോപ്പര്‍ട്ടി എക്‌സ്പോയിലൂടെ ലഭിക്കുന്നത്. ഭാവിയില്‍ റിയല്‍ എസ്റ്റേറ്റിലൂടെ വന്‍ലാഭം നേടാന്‍ കഴിയുന്ന പ്രോപ്പര്‍ട്ടികള്‍ വിദേശ മലയാളികള്‍ക്ക് പരിചയപ്പെടുത്താനും ഓരോ പ്രോജക്ടും ഏതെല്ലാം വിധത്തില്‍ നിക്ഷേപകര്‍ക്ക് ഗുണകരമാകുമെന്ന് നേരിട്ട് ബോധ്യപ്പെടുത്താനും സാധിക്കും.

വിപുലമായ പാര്‍ക്കിങ് സൗകര്യവും ഷാര്‍ജ എക്‌സ്പോ സെന്ററിലുണ്ട്. പാര്‍ക്കിങ് സൗജന്യമാണ്. ഫോണ്‍: 91 6238226715, 919947451471, 0502296955