ദുബായ്: മലയാള സൂപ്പര്‍താരം മമ്മൂട്ടി ദുബായിലെത്തി. യു.എ.ഇ. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനാണ് നടന്‍ ദുബായിലെത്തിയത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ച് ആദരിച്ചിരുന്നു.

10 വര്‍ഷ കാലാവധിയുള്ളതാണ് ഗോള്‍ഡന്‍ വിസ. വിവിധ മേഖലകളില്‍ കഴിവുതെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. നല്‍കുന്ന ആദരമാണിത്. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്.

നേരത്തേ ഷാരൂഖ്ഖാന്‍, സഞ്ജയ്ദത്ത് എന്നിവര്‍ക്ക് ഈ വിസ ലഭിച്ചിരുന്നു. യു.എ.ഇ. താമസ കുടിയേറ്റ അധികൃതരില്‍നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങും.