ദുബായ്: മലപ്പുറം സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു. ഇരുമ്പുഴി പറമ്പന്‍ ഭഗവതി പറമ്പത്ത് മുഹമ്മദ് സവാദ് (29) ആണ് മരിച്ചത്.

ദുബായ് ഫിഷ് മാര്‍ക്കറ്റില്‍നിന്ന് അബുദാബിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. യുസുഫ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാത്തിഫ. 

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകരായ അഷ്റഫ് താമരശ്ശേരി, നസീര്‍ വാടാനപ്പള്ളി എന്നിവര്‍ അറിയിച്ചു.

Content Highlights: malayalee youth killed in accident at dubai