ദുബായ്: നടന്‍ മനോജ് കെ ജയന്‍ പാടിയ മ്യൂസിക് വീഡിയോ ഇപ്പോള്‍ ഗള്‍ഫ് നാടുകളില്‍ തരംഗം. മക്കത്തെ ചന്ദ്രിക എന്ന മ്യൂസിക് വീഡിയോ ആണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പ്രവാസലോകം ഏറ്റെടുത്തത്. 

ഫാത്തിമ ബീവിയെ കുറിച്ചാണ് ഈ മനോഹര ഗാനം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് മക്കത്തെ ചന്ദ്രിക എന്ന മ്യൂസിക് വീഡിയൊ റിലീസ് ചെയ്തത്. 

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിനാളുകള്‍ പാട്ട് ഏറ്റെടുത്തു. ഫൈസല്‍പൊന്നാനിയാണ് വരികള്‍ എഴുതിയത്. അന്‍ഷാദ് തൃശൂര്‍ ആണ് സംഗീത സംവിധായകന്‍. വലിയ വീട്ടില്‍ മീഡിയയുടെ ബാനറില്‍ വി ഐ പോള്‍ ആണ് മക്കത്തെ ചന്ദ്രിക നിര്‍മ്മിച്ചിരിക്കുന്നത്.