ദുബായ്: സ്ത്രീകൾ പൊതുരംഗത്ത് കൂടുതൽ സജീവമാകണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് പറഞ്ഞു. നവോത്ഥാന മതിലുകളല്ല, നവോന്മേഷമായ സാഹചര്യങ്ങളാണ് സമൂഹം
സ്ത്രീകൾക്ക് ഒരുക്കിക്കൊടുക്കേണ്ടത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളിലെ വനിതാ പ്രാതിനിധ്യം പ്രതീക്ഷകൾ നൽകുന്നതാണെന്നും ലതികാ സുഭാഷ് പറഞ്ഞു. ദുബായ് തൃശ്ശൂർ ജില്ലാ കൂട്ടായ്മ സംഘടിപ്പിച്ച പി.ടി. മോഹനകൃഷ്ണൻ, വി. ബലറാം അനുസ്മരണ സദസ്സിൽ സംസാരിക്കുകയായിരുന്നു അവർ.
പ്രസിഡന്റ് ബി. പവിത്രൻ അധ്യക്ഷത വഹിച്ചു. ഇൻകാസ് യു.എ.ഇ. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എൻ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. സിന്ധു മോഹൻ, ലക്ഷ്മി ദേവി രാമചന്ദ്രൻ, സിനു ഫിറോസ് എന്നിവർ ചേർന്ന് ഉപഹാരം നൽകി.
അഡ്വ. ടി.കെ. ഹാഷിഖ്, ടി.പി. അഷ്‌റഫ്, നദീർ കാപ്പാട്, ബി.എ. നാസർ, ചന്ദ്രപ്രകാശ് ഇടമന, സിന്ധു മോഹൻ, രതീഷ് ഇരട്ടപ്പുഴ, മുനീർ എടശ്ശേരി, മുബാറക്ക് ഇംബാറക്ക്, ഷാഫി അഞ്ചങ്ങാടി തുടങ്ങിയവർ പ്രസംഗിച്ചു. റിയാസ് ചെന്ത്രാപ്പിന്നി സ്വാഗതവും ഫിറോസ് മുഹമ്മദാലി നന്ദിയും പറഞ്ഞു.