dr. manju
ഡോ. മഞ്ജു ജോർജ് 

ഷാർജ: നിങ്ങളുടെ കുട്ടി അമിതമായി വാശി കാണിക്കാറുണ്ടോ? സ്വഭാവത്തിൽ മാറ്റങ്ങളുണ്ടോ? ..ഏത് രക്ഷിതാവിനെയും ആശങ്കപ്പെടുത്തുന്ന സംശയങ്ങൾക്ക് ഉത്തരം പറയാനിതാ കുട്ടികളുടെ മനസ്സ് പഠിച്ച ഡോക്ടർ വെളളിയാഴ്ച നിങ്ങൾക്ക് മുന്നിലെത്തുന്നു.

മാതൃഭൂമി ഡോട്ട് കോം ഷാർജ എക്സ്‌പോ സെന്ററിൽ വെള്ളി, ശനി ദിവസങ്ങളിൽ നടത്തുന്ന കേരള ഹെൽത്ത് എക്സ്‌പോയുടെ ഭാഗമായാണ് ‘മൈ ഡിയർ ഡോക്ടർ’ എന്ന പേരിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി. പുഷ്പഗിരി പ്രതീക്ഷ ചൈൽഡ് ഡവലപ്‌മെന്റ് സെന്റർ മേധാവി ഡോ. മഞ്ജു ജോർജ് ഇലഞ്ഞിക്കൽ നയിക്കുന്ന പ്രത്യേക ക്ലാസുകളും കൗൺസലിങ് സെഷനുമാണ് ഇതിന്റെ സവിശേഷത. ന്യൂറോ പീഡിയാട്രിക്‌സ് വിദഗ്‌ദയാണ് ഡോ. മഞ്ജു. ആറ്്‌ വയസ്സിന് താഴെയുള്ള നിങ്ങളുടെ കുട്ടിയെ കൂടുതലായി മനസ്സിലാക്കാനുള്ള ഈ അവസരം ഉപയോഗിക്കാൻ മറക്കരുത്. പ്രവേശനം സൗജന്യം. നേരത്തെ പേര് രജിസ്റ്റർ ചെയ്യണം. health expo-your name- എന്ന് എഴുതി 2277 എന്ന നമ്പറിലേക്ക് എസ്.എം.എസ്. ചെയ്യാം. വിവരങ്ങൾക്ക്: 058 1152954.