അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ നറുക്ക് 12 ദശലക്ഷം ദിർഹം (24 കോടിയിലധികം രൂപ) മലയാളിക്ക്.
ദുബായിൽ മെഡിക്കൽ ഉപകരണത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജ് ജേക്കബ് (51) ആണ് ഭാഗ്യശാലി. ഭാര്യയ്ക്കും മകൾക്കും മകനുമൊപ്പമാണ് അദ്ദേഹം കഴിയുന്നത്.
ഇത്തവണത്തെ ഡ്യൂട്ടി ഫ്രീയുടെ ആറ് നറുക്കും നേടിയത് ഇന്ത്യക്കാരാണ്.
content highlights: Keralite wins Rs 24 cr in abu dhabi big ticket draw