ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്ര പലസ്തീന്‍ സന്ദര്‍ശനം വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഈ മാസം പത്തിനാണ് മോദി പലസ്തീന്‍ സന്ദര്‍ശനത്തിനായി തിരിക്കുക. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്.

10 മുതല്‍ 12 വരെയുള്ള പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തില്‍ മോദി യുഎഇയിലും ഒമാനിലും എത്തുന്നുണ്ട്. 10-ാം തിയതി പലസ്തീനിലെത്തുന്ന പ്രധാനമന്ത്രി അന്ന് വൈകീട്ട് അവിടെ നിന്ന് യുഎഇലേക്ക് തിരിക്കും. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് മോദി യുഎഇലെത്തുന്നത്. 

യുഎഇ നേതാക്കളുമായും സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ദുബായില്‍ നടക്കുന്ന ആറാമത് ലോക ഗവണ്‍മെന്റ് ഉച്ചകോടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. യുഎഇയിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ശേഷം ഒമാനിലേക്ക് തിരിക്കും.