ദുബായ്: പ്രവാസി മലയാളി വീണ്ടും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിയായി. ഒരു മില്യണ്‍ യുഎസ് ഡോളറാണ് (7.27 കോടിയോളം രൂപ) സമ്മാന തുകയായി ലഭിക്കുക.
പ്രവാസി മലയാളിയായ ശരത് കുന്നുമ്മലാണ് സമ്മാനര്‍ഹനായത്. ഫെബ്രുവരി രണ്ടിന് ശരത് ഓണ്‍ലൈനിലൂടെ എടുത്ത 4275 എന്ന നമ്പറിലുള്ള ടിക്കറ്റാണ് നറുക്കായി വീണത്.
നറുക്കെടുപ്പില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ റിയ രൂപേഷിന് ബിഎം ഡബ്ല്യു എക്‌സ് 6 കാര്‍ സമ്മാനമായി ലഭിച്ചു. റിയയുടെ പേരില്‍ അച്ഛനാണ് ജനുവരി 16-ന് ടിക്കറ്റെടുത്തത്. ഏഴു വര്‍ഷത്തോളമായി അബുദാബിയില്‍ താമസക്കാരാണിവര്‍.
Content Highlights: Indian wins $1 million at Dubai Duty Free raffle