അബുദാബി: അബുദാബി -മുംബൈ വിമാനത്തിൽ പുകവലിച്ച ഇന്ത്യക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിലാണ് യാത്രപകുതിയായപ്പോൾ 27 കാരനായ തുഷാർ ചൗധരി പുകവലിച്ചത്.

ഇത് ശ്രദ്ധയിൽപ്പെട്ട ക്യാബിൻ ക്രൂ അദ്ദേഹത്തോട് പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയും പുക വലിച്ചുകൊണ്ടിരുന്ന അയാളെ പുറത്തിറക്കുകയുമായിരുന്നു. മുംബൈ വിമാനത്താവളത്തിൽ എത്തിയ ഉടൻ ഇയാളെ പോലീസ് അറസ്റ്റുചെയ്തു.