ദുബായ്:   ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദുബായിയും. ശനിയാഴ്ച രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണം അണിഞ്ഞു.

സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ധീരതയുടേയും ത്രിവര്‍ണം എന്നും സമൃദ്ധമാകട്ടെ എന്നാശംസിച്ചുകൊണ്ടാണ്‌ ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.  കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.

Content Highlight: Indian independence day: Burj Khalifa,  glow with the Indian Tricolour