തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം കഴിയുന്നതോടെ കേരളത്തിൽനിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻവർധന വരുത്തി വിമാനക്കമ്പനികൾ. ഓഗസ്റ്റ് അവസാനവാരം മുതൽ ഗൾഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് നാലിരട്ടിവരെ കൂട്ടി. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്.
ദുബായ്, അബുദാബി, ഷാർജ, ദോഹ, ബഹ്‌െെറൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോൾ കൊള്ളനിരക്കാണ് ഈടാക്കുന്നത്. സാധാരണ ശരാശരി 5000 മുതൽ 12,000 രൂപ വരെയുള്ള ടിക്കറ്റുകൾക്കാണ് അധികനിരക്ക് ഈടാക്കുന്നത്.
അടുത്തമാസമാണ് ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്നത്. ഈ സമയത്ത് നാട്ടിൽനിന്നു മടങ്ങുന്നവരെയും പെരുന്നാൾ കഴിഞ്ഞശേഷം ജോലിക്കു പോകുന്നവരെയും സാരമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ വർധന. സെപ്റ്റംബറിൽ ഓണക്കാലമായതിനാൽ നിരക്കുവർധന തുടരാനാണ് സാധ്യത.
എയർഇന്ത്യ എക്സ്പ്രസും നിരക്ക് കൂട്ടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും വർധിച്ചിട്ടുണ്ട്. ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തിൽനിന്ന് കൂടുതൽ സർവീസുള്ളത്.
വിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റശേഷം വി. മുരളീധരന്റെ നേതൃത്വത്തിൽ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. നിരക്ക് കുറയ്ക്കാൻ നടപടിയെടുക്കാമെന്ന് അന്ന് കമ്പനികൾ സമ്മതിച്ചാണ്.
വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഒാഗസ്റ്റ് 31-ന് ഗൾഫിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കുള്ള നിരക്കുകൾ:
തിരുവനന്തപുരം
ദുബായ് 26,887 (ഇൻഡിഗോ)
ദുബായ് 41,412 (എമിറേറ്റ്‌സ്)
ദുബായ് 66,396 (ഗൾഫ് എയർ)
അബുദാബി 31,500(എയർ ഇന്ത്യാ എക്സ്പ്രസ്)
അബുദാബി 45,186 (ഗൾഫ് എയർ)
അബുദാബി 31,089(ശ്രീലങ്കൻ)
ഷാർജ 41,149 (എയർ ഇന്ത്യ)
ഷാർജ 23,358 (ഇൻഡിഗോ)
ഷാർജ 19,025(എയർ ഇന്ത്യാ എക്സ്പ്രസ്)
ദമാം 60,846(ശ്രീലങ്കൻ)
ദമാം 74,660 (ഗൾഫ് എയർ)
ദമാം 91,517 (എമിറേറ്റ്‌സ്)
റിയാദ് 45,343 (ശ്രീലങ്കൻ)
റിയാദ് 65,488 (ഗൾഫ് എയർ)
റിയാദ് 90,766 (എമിറേറ്റ്‌സ്)
ദോഹ 29,889 (എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 32,671 (ഇൻഡിഗോ)
ദോഹ 36,603 (ശ്രീലങ്കൻ)
കുവൈത്ത് 66,298 (ഗൾഫ് എയർ)
കുവൈത്ത് 92,043 (എമിറേറ്റ്‌സ്)
ബഹ്‌െെറൻ 49,209 (ശ്രീലങ്കൻ)
ബഹ്‌െെറൻ 74,478 (ഗൾഫ് എയർ)
ബഹ്‌െെറൻ 88,951 (എമിറേറ്റ്‌സ്)
കൊച്ചി
ദുബായ് 22,635 (സ്പൈസ്)
ദുബായ് 31,685 (എയർ ഇന്ത്യ)
ദുബായ് 34,850 (ശ്രീലങ്കൻ)
അബുദാബി 45,580(എത്തിഹാദ്)
അബുദാബി 38,661(ഒമാൻ എയർ)
അബുദാബി 27,406(എയർ ഇന്ത്യാ എക്സ്പ്രസ്)
ഷാർജ 19,531 (എയർ ഇന്ത്യാ എക്സ്പ്രസ്)
ഷാർജ 24,223 (ഇൻഡിഗോ)
ദമാം 43,709(ഒമാൻ എയർ)
ദമാം 60,426 (എത്തിഹാദ്)
ദമാം 51,750 (ശ്രീലങ്കൻ)
റിയാദ് 44,054 (ഗൾഫ് എയർ)
റിയാദ് 45,854(ശ്രീലങ്കൻ)
റിയാദ് 52,345 (ഒമാൻ എയർ)
ദോഹ 35,863 (എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 44,451 (ഇൻഡിഗോ)
ദോഹ 71,000 (ഖത്തർ എയർ)
കുവൈത്ത് 26,847(ഇൻഡിഗോ)
കുവൈത്ത് 41,913(ഖത്തർ എയർ്)
കുവൈത്ത് 39,434(ശ്രീലങ്കൻ)
ബഹ്‌െെറൻ 27,942(എയർ ഇന്ത്യാ എക്സ്പ്രസ്)
ബഹ്‌െെറൻ 47,371(എത്തിഹാദ്)
ബഹ്‌െെറൻ 49,000 (ശ്രീലങ്കൻ)
കോഴിക്കോട്
ദുബായ് 23,981(സൈ്പസ്)
ദുബായ് 23,230 (ഇൻഡിഗോ)
ദുബായ് 24,652 (എയർ ഇന്ത്യ എക്സ്പ്രസ്)
അബുദാബി 47,100(എത്തിഹാദ്)
അബുദാബി 43,456(ഗൾഫ് എയർ)
അബുദാബി 23,077(എയർ ഇന്ത്യാ എക്സ്പ്രസ്)
ദമാം 33,025(എയർ ഇന്ത്യ എക്സ്പ്രസ്)
ദമാം 45,563 (സൗദി എയർലൈൻ്)
ദമാം 51,698 (എത്തിഹാദ്)
റിയാദ് 31,818(എയർ ഇന്ത്യ എക്സ്പ്രസ്)
റിയാദ് 37,184(സൗദി എയർലൈൻ)
റിയാദ് 52,323 (എത്തിഹാദ്)
ദോഹ 26,810( എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 28,184 (ഇൻഡിഗോ)
കുവൈത്ത് 25,924(എയർ ഇന്ത്യ എക്സ്പ്രസ്)
കുവൈത്ത് 49,659(ഗൾഫ് എയർ)
കുവൈത്ത് 64,777(എത്തിഹാദ്)
ബഹ്‌െെറൻ 27,604(എയർ ഇന്ത്യാ എക്സ്പ്രസ്)
ബഹ്‌െെറൻ 61,470(എത്തിഹാദ്)
ബഹ്‌െെറൻ 76,949 (ഗൾഫ് എയർ)
കണ്ണൂർ
ദുബായ് 46,438 (ഗൾഫ് എയർ)
ദുബായ് 29,668(ഇൻഡിഗോ)
അബുദാബി 22,014(എയർ ഇന്ത്യാ എക്സ്പ്രസ്)
അബുദാബി 26,914 (ഇൻഡിഗോ)
ഷാർജ 22,014 (എയർ ഇന്ത്യ എക്സ്പ്രസ്)
ഷാർജ 26,134(ഇൻഡിഗോ)
ദമാം 55,837(എയർ ഇന്ത്യ)
ദോഹ 36,982 ( എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 43,244(ഇൻഡിഗോ)
കുവൈത്ത് 25,800(ഇൻഡിഗോ)
കുവൈത്ത് 57,702(എയർ ഇന്ത്യ എക്സ്പ്രസ്)
ബഹ്‌െെറൻ 57,072(എയർ ഇന്ത്യ എക്സ്പ്രസ്)
ബഹ്‌െെറൻ 70,874(എയർ ഇന്ത്യ)
content highlights: hike in ticket rate to gulf