റാസൽഖൈമ: കഴിഞ്ഞ മൂന്നുദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ എമിറേറ്റിലെ താഴ്‌വരകളിലും പർവതങ്ങളിലും കുടുങ്ങിയ 204 പേരെ റാസൽഖൈമ പോലീസിന്റെ വ്യോമവിഭാഗം രക്ഷപ്പെടുത്തി.
ഏഴര മണിക്കൂറിലധികം സമയം ഒമ്പത് വിമാനങ്ങളാണ് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായത്. എമിറേറ്റ്‌സ് എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം എന്നിവയുടെ സേവനത്തെ റാസൽഖൈമ പോലീസ് മേധാവി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ പ്രശംസിച്ചു. കുടുംബങ്ങൾ, രോഗികൾ, പ്രായമായവർ, കുട്ടികൾ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ എന്നിവരെയാണ് രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്.
Content Highlights: heavy rain in Dubai