കുവൈത്ത് സിറ്റി: കുവൈത്തിൽ ഏതാനും ദിവസങ്ങളായി അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയുകയാണ്. താപനില ഇനിയും കുറയാൻ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്ര മുന്നറിയിപ്പ്.
അതിശക്തമായി വീശുന്ന വടക്ക് പടിഞ്ഞാറൻ സൈബീരിയൻ കാറ്റാണ് താപനില ഗണ്യമായി കുറയുന്നതിന് കാരണം. ആഞ്ഞടിക്കുന്ന കാറ്റിന്റെ വേഗം ഇനിയും വർധിക്കാനിടയുണ്ടെന്നും താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
മരു പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ തുടരുമെന്നും പകൽ സമയങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് കഴിഞ്ഞ രണ്ടു വർഷത്തേതിൽനിന്ന് കുറയുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം ശക്തമായി കാറ്റ് വീശുന്നതോടൊപ്പം പൊടിക്കാറ്റിനും മൂടൽ മഞ്ഞിനും സാധ്യതയേറെയാണ്. വാഹനമോടിക്കുന്നവരും കാൽനട യാത്രക്കാരും വേണ്ട മുൻ കരുതൽ എടുക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കാതെ പുറത്തു സഞ്ചരിക്കരുതെന്നും ആഭ്യന്തര മന്ത്രാലയത്തിന്റ മുന്നറിയിപ്പുണ്ട്.
Content Highlights: heavy cold in Kuwait