അബുദാബി : യു.എ.ഇ. വ്യോമസേനയുടെ പ്രഥമമിസൈൽ പുറത്തിറക്കി പ്രാദേശികസ്ഥാപനമായ ഹാൽക്കൺ. അന്താരാഷ്ട്ര പ്രതിരോധപ്രദർശനമായ ഐഡെക്സിലാണ് നൂതനമിസൈൽ ‘സ്കൈനൈറ്റ്’ അവതരിപ്പിച്ചത്.
10 കിലോമീറ്റർ ചുറ്റളവിലെ സൈനികാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താനുംവിധമാണ് ഇതിന്റെ രൂപകല്പന. അതിർത്തി കടക്കുന്ന യുദ്ധവിമാനങ്ങൾ, ആളില്ലാ യുദ്ധവാഹനങ്ങൾ, പീരങ്കിപ്പട്ടാളം എന്നിവയുപയോഗിച്ചുള്ള ആക്രമണങ്ങളെ ചെറുക്കാൻ സഹായിക്കുംവിധമാണ് ഇത് ഉപയോഗിക്കുക.
യു.എ.ഇ.യിൽ നിർമിച്ച ആദ്യ പ്രതിരോധ മിസൈലാണ് ഇതെന്ന് എഡ്ജ് ഗ്രൂപ്പ് സി.ഇ.ഒ.യും എം.ഡി.യുമായ ഫൈസൽ അൽ ബന്നെ അറിയിച്ചു.
Content Highlights: HALCON Unveils UAE's First Air Defence Missile