ഉമ്മൽഖുവൈൻ: ഉമ്മൽഖുവൈൻ ഹാബിറ്റാറ്റ് സ്‌കൂൾ സ്‌കൂൾ ദിനം ‘ഫാൽകം നൈറ്റ് 2’ എന്ന പേരിൽ ആഘോഷിച്ചു. ഹാബിറ്റാറ്റ് സ്കൂൾ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി മുഖ്യാതിഥി ആയിരുന്നു. മാനേജിങ് ഡയറക്ടർ ഷംസു സമാൻ, സി.ഇ.ഒ. ആദിൽ സി.ടി., സി.എ.ഒ. സുനിത ചിബ്ബർ, സി.എഫ്.ഒ. ഗണേഷ് കൃഷ്ണ, ഡീൻ വസീം യൂസഫ് എന്നിവർ പങ്കെടുത്തു.

‘ചേഞ്ച് ’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പരിപാടി, മനുഷ്യന്റെ ആരംഭഘട്ടം മുതൽ ഇന്നുവരെയുള്ള പ്രയാണത്തെയും മനുഷ്യരാശിക്കുണ്ടായ സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങളെയും കലാപരിപാടികളിലൂടെ അവതരിപ്പിച്ചു.

Content Highlight: Habitat School Falconite 2