ഷാര്‍ജ:  ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 168 പേര്‍ ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ചു. യാത്രയ്ക്കായി എയര്‍ അറേബ്യയുടെ വിമാനം ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറത്തിന് വേണ്ടി ചാര്‍ട്ടര്‍ ചെയ്തത് ഐ.ടി.എല്‍ ട്രാവല്‍സ് ആണ്.

ഷാര്‍ജ വിമാനത്താവളത്തില്‍ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ഷംസുദീന്‍ ബിന്‍ മുഹ്‌യുദീന്‍, ഡോ. അന്‍വര്‍ അമീര്‍, ഡോ. സിദ്ദിഖ് അഹമ്മദ്, വി.ടി. സലീം എന്നിവര്‍ പങ്കെടുത്തു.

അത്യാവശ്യക്കാരും അര്‍ഹതയുള്ളതുമായ നിരവധി ആളുകള്‍ക്ക് ആശ്വാസം പകരാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം ഉണ്ടെന്ന് ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറം ഭാരവാഹികള്‍ പറഞ്ഞു.

Content Highlights: Guruvayoor NRI Forum Charted flight