കുവൈത്ത് സിറ്റി: ഈദ് അല്‍ അഥ വലിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഗള്‍ഫ് മലയാളികള്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കയാണ്. 

കേരളത്തില്‍ തുടരുന്ന മഹാ പ്രളയത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകള്‍ക്കിടയില്‍ ഈദിനെ വരവേല്‍ക്കുകയാണ് മലയാളികളായ വിശ്വാസികള്‍.

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അതിരാവിലെ നടക്കുന്ന ഈദ് ഗാഹുകളില്‍ ആയിരകണക്കിന് മലയാളികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഈദ് അല്‍ അഥയെ വരവേല്‍ക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്തുടനീളവും പള്ളികള്‍ കേന്ദ്രീകരിച്ചു വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കിയതിയി ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.

Content Highlights: Gulf Malayalees celebrating Eid