ദുബായ്: നടന്‍ ടൊവിനോ തോമസിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ അനുവദിച്ചു. 

ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരില്‍ നിന്ന് ടൊവിനോ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. 

പത്ത് വര്‍ഷത്തേക്കാണ് യുഎഇയുടെ ഗോള്‍ഡന്‍ വിസ. കഴിഞ്ഞയാഴ്ച മോഹന്‍ ലാല്‍, മമ്മൂട്ടി എന്നിവര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയിരുന്നു.