അബുദാബി: ഗ്ലോബൽ ടീച്ചർ പുരസ്കാര പട്ടികയിലിടം നേടിയ അമ്പത് പേരിൽ അബുദാബിയിൽ നിന്നുള്ള അധ്യാപകനും. പരമ്പരാഗത രീതിയിലൂടെയല്ലാതെ കുട്ടികളുടെ നിലവാരം ഉയർത്താനുള്ള ഇദ്ദേഹത്തിന്റെ പദ്ധതിയാണ് വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് 2019- ന്റെ പട്ടികയിലിടം നേടിക്കൊടുത്തത്.

ബനിയാസ് അൽ മോതാസിം ബോയ്‌സ് സ്കൂളിലെ കായിക, ആരോഗ്യ പഠനവിഭാഗം അധ്യാപകനായ റഷീദ് ഹാഷിമാണ് ഈ നേട്ടത്തിനർഹനായത്. നിശ്ചയദാർഢ്യക്കാരായ കുട്ടികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതിയാണ് ഇദ്ദേഹം ആവിഷ്കരിച്ചത്. 179 രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തോളം അധ്യാപകരിൽ നിന്നാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക. പത്ത് ലക്ഷം യു.എസ് ഡോളറാണ് സമ്മാനത്തുക.