ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവെലിന്റെ ആദ്യ പത്ത് ദിവസങ്ങളിൽ വിൽപ്പനയിൽ വൻവർധനയുണ്ടായതായി ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പ് ചെയർമാൻ തൗഹിദ് അബ്ദുല്ല പറഞ്ഞു. ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പ് ഇതുവരെ 53 ഉപഭോക്താക്കൾക്ക് സ്വർണനാണയങ്ങൾ സമ്മാനിച്ചു.

ആദ്യ 10 ദിവസങ്ങൾക്കുള്ളിൽ 765 സ്വർണനാണയങ്ങളാണ് സമ്മാനമായി നൽകിയത്. കാമ്പയിൻ നാലാഴ്ചകൂടി തുടരും. ഉപഭോക്താക്കൾക്ക് 2000 സ്വർണനാണയങ്ങൾകൂടി നേടാനുള്ള അവസരം ഈയാഴ്ചകളിൽ സ്വന്തമാക്കാം. പ്രതിദിനനറുക്കെടുപ്പിലാണ് സ്വർണനാണയങ്ങൾ നേടാനുള്ള അവസരം. നറുക്കെടുപ്പിന്റെ ആദ്യയാഴ്ചയിൽ ദേര ഗോൾഡ് സൂക്കിലെ ജൂവലറിയിൽനിന്നും സ്വർണം വാങ്ങിയ മീനാക്ഷി സുനിലും മകൾ അർച്ചനയുമാണ് വിജയികളായത്.

Content Highlights: four weeks for gold prize draw