അബുദാബി: ഫോബ്സ് പുറത്തിറക്കിയ മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ പത്തും മലയാളികള്‍. പട്ടികയിലെ 30 പേരും യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവര്‍ക്കി, സുനില്‍ വാസ്വാനി, രവിപിള്ള, പി.എന്‍.സി മേനോന്‍, ഡോ. ഷംസീര്‍ വയലില്‍ എന്നിവരാണ് പട്ടികയിലുള്ളത്.
മുതിര്‍ന്ന വ്യവസായ പ്രമുഖരാണ് പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നതെങ്കിലും പുതുതലമുറയില്‍പ്പെടുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ അദീബ് അഹമ്മദ് പട്ടികയില്‍ ഇടംനേടിയത് മിഡില്‍ ഈസ്റ്റില്‍ ചുവടുറപ്പിക്കുന്ന മലയാളി വ്യവസായികള്‍ക്ക് വലിയ അംഗീകാരമാണ്. മിഡില്‍ ഈസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായികളില്‍ എട്ട് ശതകോടീശ്വരന്മാരാണുള്ളത്. ഈ മേഖലയില്‍ തുടക്കം കുറിച്ച് വളര്‍ന്ന യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ പ്രവാസികളാണ് ആരംഭിച്ചത്. ചില്ലറവില്‍പ്പന, വ്യവസായം, ആരോഗ്യ സേവനം, ബാങ്കിങ്, ധനകാര്യം തുടങ്ങി വിവിധമേഖലകളില്‍ നിന്നുള്ള വ്യവസായ പ്രമുഖരും 2021-ലെ ഫോബ്സ്പട്ടികയില്‍ ഉള്‍പ്പെടുന്നു.
Content Highlights: forbes list of indian business leaders in middle east