ദുബായ്: ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് ശനിയാഴ്ച അഞ്ച് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. ആയിരത്തിലേറെ പേരാണ് നാട്ടിലെത്തുക. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും സര്‍വ്വീസുണ്ട്. തിരുവനന്തപുരത്തേക്ക് പ്രാദേശികസമയം ഉച്ചക്ക് 01.45 നും കോഴിക്കോട്ടേക്ക് ഉച്ചതിരിഞ്ഞ് 03.10 നും വിമാനം പുറപ്പെടും. അബുദാബി-കണ്ണൂര്‍ സര്‍വ്വീസ് ഉച്ചക്ക് 02.30 നാണ്. മസ്‌കത്തില്‍ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വ്വീസുണ്ടാകും. ഉച്ചക്ക് 01.45 നും 03.45 നുമാണ് ഇരുസര്‍വ്വീസുകളും. 

അതേസമയം വന്ദേഭാരതില്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് വെള്ളിയാഴ്ച മൂന്ന് വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. ദുബായ്-കൊച്ചി, ബഹ്‌റൈന്‍-തിരുവനന്തപുരം, മസ്‌കത്ത്-കണ്ണൂര്‍ എന്നിങ്ങനെയായിരുന്നു സര്‍വ്വീസ്. മൂന്നിലുമായി അഞ്ഞൂറിലേറെ പേര്‍കൂടി നാട്ടിലെത്തി.

Content Highlight: Five flights from Gulf to Kerala on Saturday