ഷാര്‍ജ: അല്‍ നഹ്ദയില് താമസകെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപടര്‍ന്നത്. അമ്പതോളം നിലകളുള്ള കെട്ടിടമാണ്. തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടര്‍ന്നിരുന്നു.
ഷാര്‍ജ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ സമയോചിതമായ പ്രതികരണം വലിയ ദുരന്തം ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു.
അടുത്തുള്ള കെട്ടിടങ്ങളിലെ താമസക്കാരെ സുരക്ഷ മുന്‍നിര്‍ത്തി ഉടന്‍ ഒഴിപ്പിച്ചു.