റാസൽഖൈമ: യു.എ.ഇയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജെബൽ ജെയ്‌സിലേക്കുള്ള റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. മറ്റൊരു റോഡ് നിർമിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. ജബൽ ജെയ്‌സിലേക്ക് പോകുന്ന വാദി അൽ ബീ റോഡിനേക്കാൾ ദൂരംകുറഞ്ഞ റോഡായിരിക്കും ഇത്.

റാസൽഖൈമ റിങ് റോഡിലേക്ക് ജബൽ ജെയ്‌സിനെ ബന്ധിപ്പിക്കുന്ന രീതിയിലാണ് പുതിയതായി റോഡ് നിർമിക്കുകയെന്ന് പൊതുമരാമത്ത് വകുപ്പിലെ പൊതുമരാമത്ത് ഏജൻസി എക്സിക്യുട്ടീവ് ഡയറക്ടർ അഹ്മദ് അൽ സയ്ദ് പറഞ്ഞു.

പുതിയ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്തയാഴ്ച ആരംഭിക്കും. ജെബൽ ജയ്‌സിലേക്ക് പോകുന്ന നിലവിലുള്ള റോഡിനേക്കാൾ അഞ്ച് കിലോമീറ്റർ കുറവായിരിക്കും പുതിയ റോഡ്. ജനപ്രിയ വിനോദസഞ്ചാര കേന്ദ്രത്തിലെത്താനുള്ള സമയം കുറയ്ക്കുന്ന റോഡ് ഈ വർഷാവസാനത്തോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Faster, shorter road to Jebel Jais to come up this year